Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Dr. Sabbas Ignatius

ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്‌ടര്‍

കോ​ട്ട​യം: കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍വീ​സ് ഫോ​റ​ത്തി​ന്‍റെ എ​ക്‌​സി​ക്യൂട്ടീ​വ് ഡ​യ​റ​ക്‌ട​റാ​യി ഫാ.​ഡോ. സാ​ബ്ബാ​സ് ഇ​ഗ്‌​നേ​ഷ്യ​സ് നി​യ​മി​ത​നാ​യി.

2020 - 2026 കാ​ല​യ​ള​വി​ല്‍ ഫോ​റ​ത്തെ ന​യി​ച്ച ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ലി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ഫാ. ​സാ​ബ്ബാ​സ് നി​യ​മി​ത​നാ​യ​ത്. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​സാ​ബ്ബാ​സ് സാ​മൂ​ഹ്യ വി​ക​സ​ന മേ​ഖ​ല​യി​ലെ ദീ​ര്‍ഘ​കാ​ല പ്ര​വ​ര്‍ത്ത​ന​പ​രി​ച​യ​വും അ​ക്കാ​ദ​മി​ക മി​ക​വി​ലും ശ്ര​ദ്ധേ​യ​നാ​ണ്.

പു​ല്ലു​വി​ള സ്വ​ദേ​ശി​യാ​യ ഫാ. ​സാ​ബ്ബാ​സ്, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹ്യ​നീ​തി, വ​നി​താ ശക്തീ​ക​ര​ണം, പു​ന​ര​ധി​വാ​സം, തീ​ര​ദേ​ശ വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് കൗ​ണ്‍സി​ലി​ന്‍റെ കീ​ഴി​ലു​ള്ള കോ​സ്റ്റ​ല്‍ ഏ​രി​യ ഡെ​വ​ല​പ്‌​മെ​ന്‍റ് ഏ​ജ​ന്‍സി ഫോ​ര്‍ ലി​ബ​റേ​ഷ​ന്‍ ഡ​യ​റക്ട​റാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up